Saturday, July 25, 2009

ഒരു പുസ്തകം

ഇന്നു ബസ്സില്‍ വച്ചു ഒരു പെണ്‍കുട്ടിയെ പരിചയപ്പെട്ടു, അവളുടെ കയ്യില്‍ ഒരു പുസ്തകം ഉണ്ടായിരുന്നു, അതിനാല്‍ ഞാന്‍ ഇങ്ങനെ ഒരു പോസ്റ്റ് എഴുതുന്നു. അവളുടെ പേരു അനു. കയ്യില്‍ പബ്ലിക് ലൈബ്രറിയില്‍ നിന്നെടുത്ത ശശി തരൂരിന്റെ 'കലാപം' (the riot) അവളുടെ കയ്യിലുണ്ടായിരുന്നു. ഞാന്‍ ചെമ്മനം ചാക്കോയുടെ 'കിഞ്ചന വര്‍ത്തമാനം' വായിക്കുകയായിരുന്നു. ഞാന്‍ എന്ത് ചെയ്യുകയാണെന്ന് അവള്‍ തിരക്കി, ചെറിയൊരു ജോലി ഉണ്ടെന്നു ഞാനും. 'കലാപം' ഒരു നല്ല പുസ്തകമാണെന്നും, അത് ഒരു വിവര്‍ത്തനമാനെന്നും എന്റെ ചോദ്യങ്ങള്‍ക്ക് മറുപടിയായി അവള്‍ പറഞ്ഞു. എന്റെ പക്കല്‍ വേറെ ഏതൊക്കെ പുസ്തകമാണ് ഉള്ളതെന്ന് കൗതുകത്തോടെ അവള്‍ തിരക്കി - ഫ്യോദര്‍ ദൊസ്തെവിസ്കിയുടെ 'best short stories' ആണ് കയ്യിലുള്ളതെന്നും, അത് പബ്ലിക് ലൈബ്രറിയില്‍ നിന്നു തന്നെ എടുത്തവയാണെന്നും ഞാന്‍ പറഞ്ഞു.
ശശി തരൂരിന്റെ കവിതാ സംഹാരം വായിക്കുന്നതായി ഞാനൊരിക്കല്‍ സ്വപ്നം കണ്ടിരുന്നു; അദ്ദേഹം കവിതകള്‍ എഴുതിയിട്ടുണ്ടോ? അറിയില്ല!

No comments:

Post a Comment

Your Comments are Valued.....